എന്റെ കലാലയം
PHOTO COURTESY: KIRAN JOSE K ഇ തൊരുയാത്രയാണ് നൂറ്റാണ്ടിന്റെ നിറവനുഭവപ്പെടുന്ന സഫലത. ഈ വിദ്യാലയം നമ്മുടെതാണ്. ഓര്‍മ്മകളുടെ സ്വപ്നങ്ങളുടെ, അനുഭവങ്ങളുടെ മുത്തുകള്‍ ചിതറിക്കിടക്കുന്ന സ്വര്‍ഗ്ഗഭൂമി. തിന്മയുടെ പുഷ്പങ്ങള്‍ ദുര്‍ഗന്ധം പരത്തുന്ന വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സംഗീതം വേണം അതിനായി എന്നെന്നേക്കുമായി ഈ കലാലയം അറിവിന്റെ കൈത്തിരി കെടാതെ സൂക്ഷിക്കുന്നു താരകപ്രഭയാര്‍ന്ന ഈ സന്ദര്‍ഭത്തെ അവിസ്മരണീയമാകുന്ന ഒരു ചരിത്രരേഖ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിച്ച ധാരാളം വിദ്യാര്‍ത്ഥികളുണ്ട്. നമ്മുടെ പ്രതീക്ഷകളോടും. ആഗ്രഹങ്ങളോടും. പൂര്‍ണ്ണമായി നീതി പുലര്‍ത്തുവാന്‍ സാധിച്ചിട്ടില്ല എന്ന ബോധ്യമുണ്ട് പോരായ്മകള്‍ക്കിടയിലും കടമകള്‍ നിറവേറ്റി എന്ന വിശ്വാസം ഒരു തണല്‍ മരം പോലെ കൂടെയുണ്ട്. നമുക്കെല്ലാവര്‍ക്കും കാത്തുവയാക്കാനുതകുന്ന സ്‌നേഹത്തിന്റെയും, ജ്ഞാനത്തിന്റെയും ഹൃദയത്തുടിപ്പുകള്‍ ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു. ...