വിദ്യാഭ്യാസം ഒഴിഞ്ഞ കുടത്തിൽ വെള്ളം നിറയ്ക്കൽ ആകുമ്പോൾ



മാനവവികാസത്തിന് ഏറ്റവും അനിവാര്യം ആണ്‌ വിദ്യാഭ്യാസം. ഒരുവന്റെ വികസനത്തിന് വേണ്ടതെല്ലാം നൽകാൻ വിദ്യാഭ്യാസത്തിന് കഴിയുന്നു. നല്ല മനുഷ്യരെ വാർത്തെടുക്കാൻ കാര്യക്ഷമമായ വിദ്യാഭ്യാസ സമ്പ്രദായം വളരെയധികം സഹായകരമാകും.

പ്രാചീന കാലത്തിലുള്ള വിദ്യാഭ്യാസം വളരെയധികം അർത്ഥവത്തായിരുന്നു. അർത്ഥിക്കുന്നവനാണ് വിദ്യാർത്ഥി. ഈ തരത്തിലുള്ള അറിവ് ലഭിക്കാൻ പണ്ട് കാലത്തിലുള്ള ഗുരുകുല വിദ്യാഭ്യാസം സഹായകരമാകും. ഇത്തരത്തിൽ ഉള്ള പഠനം ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാൻ സഹായിക്കും. എന്നാൽ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇതിൽ നിന്നും വളരെയധികം മാറിയിരിക്കുന്നു.

വളർന്നുകൊണ്ടിരിക്കുന്ന നൂതനസാങ്കേതികവിദ്യ ഒരുതരത്തിൽ ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെ സ്വാധീനിച്ചിരുന്നു. ഇന്നത്തെ വിദ്യാർഥികളുടെ ചിന്തകൾ വെറും പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്നു. അവർക്ക് പ്രായോഗികമായി ചിന്തിക്കാൻ കഴിയാതായിരിക്കുന്നു. അവർ തികച്ചും പുസ്തകപ്പുഴുക്കൾ ആയി മാറുന്നു. അവർ പുറംലോകം കാണാതെ വളർന്നുവരുന്നു. എന്നിരുന്നാലും എല്ലാ തരത്തിലുള്ള സംശയങ്ങളേയും ദൂരീകരിക്കാൻ ഇന്നത്തെ വിദ്യാഭ്യാസ രീതിക്ക് ആകുന്നു. ഗുരുക്കന്മാരായിട്ടുള്ള വിനിമയം ഇതിന് സഹായിക്കും.

ഒരു നാണയത്തിന്റെ ഇരുവശം എന്ന പോലേ എല്ലാ വിദ്യാഭ്യാസ രീതികൾക്കും നല്ല വശങ്ങളും ദൂഷ്യവശങ്ങളും ഉണ്ട്‌. വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്ന അറിവുകൾ ജീവിതത്തിൽ ഉൾകൊണ്ടാൽ നമുക്ക്‌ നമ്മുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സാധിക്കും. അറിവുകൊണ്ടു ലോകത്തെ മാറ്റാൻ സാധിച്ച വ്യക്തികളെ നാം കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു മാറ്റം സൃഷ്ടിക്കാൻ നാം ഓരോ വ്യക്തിക്കും സാധിക്കട്ടെ എന്ന് വിശ്വസിക്കുന്നു , ആഗ്രഹിക്കുന്നു.

ലേഖിക:അമൃത അജിത്

Comments

Popular posts from this blog

എന്റെ കലാലയം

തൂലിക

ഇനിയുമുയരും മുദ്രാവാക്യങ്ങള്‍