തൂലിക
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു വിചിത്ര ചിന്താഗതിയാണ് എഴുത്ത്. ചരിത്രത്തിൽ എവിടെയോ കോറിയിടപ്പെട്ട സാഹിത്യ സൃഷ്ടികൾ പലതും ഈ സാഹചര്യത്തിൽ നമുക്ക് ദഹിച്ചില്ലെന്നു വരാം. ഇത്,സാമൂഹിക പരിവർത്തനത്തിന് അനുസൃതമായി സാഹിത്യ സൃഷ്ടികളിലുണ്ടായ പരിണാമത്തിന്റെ സൂചനയാണ്. അങ്ങനെ, എവിടേയോ ഒരു ബിന്ദുവിൽ സാഹിത്യവും സമൂഹവും വേർതിരിക്കാൻ പറ്റാത്ത വിധത്തിൽ സംയോജിക്കപ്പെട്ടുപോയി. താൻ നിലനിൽക്കുന്ന ആ സമൂഹത്തെയാണ് സാഹിത്യകാരൻ പ്രശംസിക്കുകയും വിമർശിക്കുകുയും ക്രൂശിക്കുകയുമൊക്കെ ചെയ്യുന്നത്. പുറത്തെ ആശയങ്ങൾ ഒരു സാഹിത്യകാരന്റെ ഉള്ളിൽ കടന്ന്, കടലാസിനും തൂലികയ്ക്കും ഇടയിലൂടെ പുറത്തെത്തുമ്പോഴേക്കും ഒരു പക്ഷെ അത് ഈ സമൂഹത്തിന്റെ രൂപരേഖയായി തീർന്നിരിക്കും.
ഓരോ സാഹിത്യസൃഷ്ടിയും ഓരോ പാഠപുസ്തകങ്ങളാണ്. അവ ഒളിഞ്ഞും തെളിഞ്ഞും നമുക്ക് നൽകുന്നത് ജീവിതത്തിലേക്കുള്ള പുതിയ പാഠങ്ങളാണ്. പലപ്പോഴും അവ പ്രതികരിക്കാനും പ്രതിഷേധിക്കാനും മടിക്കാത്ത മനുഷ്യത്വത്തിന്റ ശബ്ദങ്ങളാകുന്നു. ഒരു സമൂഹം മുഴുവൻ വിഡ്ഢി വേഷത്തിൽ മുന്നിൽ നിൽക്കുമ്പോൾ തിരിച്ചറിവിന്റെ തീപ്പൊരി അവിടം കാട്ടുതീ സൃഷ്ടിക്കുന്നു. അവിടെ സാഹിത്യസൃഷ്ടി അതിന്റെ ധർമം പൂർണ മായും നിലനിർത്തുന്നു.
ചരിത്രവും സമൂഹവും ജീവിതവും തൂലികയെ മുൻനിർത്തി അടക്കം പറഞ്ഞതെല്ലാം നാം മനനം ചെയ്തു . നാലുകെട്ടിനകത്തും പുറത്തുമായി ജീവിത്തിലുണ്ടകുന്ന വ്യതിയാനങ്ങൾ ഹൃദയ മിടപ്പിന്റെ വേഗത കൂട്ടിയപ്പോഴും, കഴിഞ്ഞ കാലത്തിന്റെ 'കണ്ണീരും കിനാവും ശ്വാസത്തെ ഹൃദയത്തില് അലിയിച്ചു ചേർന്നപ്പോഴും, സങ്കീർണ്ണ ങ്ങളായ ജീവിതത്തിന്റെ തുടർച്ചയക്ക് അഗ്നിസാക്ഷിയായത് തിരിച്ചറിഞ്ഞപ്പോഴും വാക്കിന്റെ വേരുകൾ സമൂഹത്തിനിടയിൽപ്പെട്ടുപോയി. ജാതിക്കും മതത്തിനും വേണ്ടി കൊമ്പുകോർക്കുമ്പോൾ ഇടയിലേവിടെയോ ഒരൊറ്റ മതമുണ്ടതു പ്രേമമാണെന്ന് കേൾക്കാൻ ചില ചെവികൾ കാതോർത്തു ചിലപ്പോൾ ഇൗ കലഹങ്ങളെല്ലാം ദാഹം നാവിനെ വറ്റിച്ചപ്പോൾ അതിനോടൊപ്പം വറ്റിത്തീർന്നു . ഒരേ സമയം തലയ്ക്കു മീതേ ശൂന്യാകാശവും താഴെ മരുഭൂമിയും സൃഷ്ടിക്കപ്പെട്ട ന്ന് അവകാശപ്പെടുകയും ,. ഈ വർണസുരഭിയാം ഭൂമിയിൽ ഒരു ജന്മം കൂടി ആവശ്യപ്പെടുകയും ചെയ്തു അങ്ങനെ വിചിത്രങ്ങളായ വീക്ഷണ കോണുകളിൽ വിശാലമായ ആശയങ്ങൾ കണ്ണീരുകൊണ്ടും പുഞ്ചിരി കൊണ്ടും മനസ്സിനെ ഉന്നം വച്ചു.
എഴുതുന്നവരും വായിക്കുന്നവരും മജ്ജയും മാംസവും മുള്ള മനുഷ്യന്മാരാണ്. അവിടെ ഇരുവരും നാം അടങ്ങുന്ന സമൂഹത്തിന്റെ നിലനിൽപ്പും പുരോഗമനവും ആഗ്രഹിക്കുന്നു. എങ്കിലും വ്യക്തികൾ മാറുന്നതിനനുസരിച്ച് അവന്റെ മുന്നിലെത്തുന്ന ആശയങ്ങൾ പല തരത്തിൽ , പല തലങ്ങളിൽ വച്ച് ചിത്രീകരിക്കപ്പെടുന്നു.അക്കാരണത്താൽ, ചുറ്റുപാടുകളെ വിമർശിക്കുന്ന സാഹിത്യകാരൻ ചുറ്റുപാടുകളാൽ വിമർശിക്കപ്പെട്ടാൽ അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. സാധാരണക്കാരായ നമ്മെ ആശയക്കുഴപ്പത്തിലാക്കുന്ന, നാം അറിയേണ്ട എന്തോ ഒന്ന് അവിടെ നിലനിൽക്കുന്നെന്ന് സാരം.
എഴുത്തിൽ വിഷം കലർന്നാൽ ആ വിഷം മറ്റൊരു ദിവസം അക്ഷരങ്ങളാൽ തന്നെ കുടിച്ചുവറ്റിക്കപ്പെടും. എങ്കിലും ആ വിഷം കുറച്ചുനേരമെങ്കിലും ഒരു പിശാചായി രംഗപ്രവേശം ചെയ്‌തെന്നുവരാം. അത് സത്യത്തിന്റെ വാക്കുകൾക്കുള്ള വെല്ലുവിളിയായി കലാശിക്കും. വാക്കുകൾക്കു മീതെ കത്തിവീശി, വിരട്ടിയോടിക്കുന്ന അനീതിക്കെതിരെ, സ്വന്തം വാക്കുകൾക്കുവേണ്ടി, വീണ്ടും വീണ്ടും തൂലിക ശബ്ദമുയർത്തുന്നു. ആ തൂലിക അരിഞ്ഞു വീഴ്ത്തിയാലും ഒരായിരം തൂലികകൾ പിറവിയെടുക്കും; അവ ഒന്നിച്ചുചേർന്ന് ആ ഇരുട്ടിനെതിരെ പ്രതികാരം ചെയ്യും.

ലേഖിക : ദിവ്യ വിശ്വം

Comments
Post a Comment