വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ കാലികപ്രസക്തി
ഇന്ത്യയിലെ ജനങ്ങളായ നാം എന്ന വാചകത്തോടെയാണു നമ്മുടെ ഭരണ ഘടന തുടങ്ങുന്നത്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് ,മതേതര-ജനാധിപത്യ റിപ്പബ്ലിക്ക് ആയി കെട്ടിപടുക്കുകയും എല്ലാ പൗരൻമാർക്കും സമത്വവും, നീതിയും ലഭ്യമാക്കുകയും സാഹോദര്യം വളർത്തുകയുമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് 'ഭരണഘടന അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. പതിനെട്ട് വയസ്സ് പൂർത്തിയായ ഏതൊരു പൗരനും മറ്റ് അയോഗ്യതകളില്ലാത്തപക്ഷം വോട്ടറായി രജിസ്റ്റർ ചെയ്യാൻ അവകാശമുണ്ടെന്ന് ഭരണഘടനയിൽ പറയുന്നു. ഈ അവകാശത്തെ നിരർത്ഥമാക്കിയ ഒരു സുപ്രധാന വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്നത് മൂന്നാം കണ്ണ് തുറന്ന് നമ്മൾ നോക്കി കാണേണ്ട കാര്യമാണ്.
നമ്മൾ ധരിക്കുന്ന വസ്ത്രത്തിൽ പോലും രാഷ്ട്രീയം ഉണ്ടെന്ന് നമ്മെ പഠിപ്പിച്ച വ്യകതിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് - മഹാത്മാവ്.കോ.ടതി മുറികളിൽ സുപ്രധാന വിധി ചട്ടങ്ങൾ ഉണ്ടാകുന്നത് ഈ മഹാത്മാവിന്റെ ചിത്രത്തെ സാക്ഷ്യപ്പെടുത്തിയാണ് എന്ന് മനസിലാകുന്ന നാം തിരിച്ചറിയേണ്ടത് ഈ വിധിയിലെ വിരോധാഭാസത്തെയാണ് .ഭരണ വർഗ ഗ ത്തിന..്റെ രാഷ്ട്രീയം ആണ് വിദ്യാഭാസം എന്നാണ് മാർക്സവിദ്യാഭാസത്തെ നിർവചിച്ചത്. അങ്ങനെ.. 'യെങ്കിൽ രാഷ്ട്രത്തിന്റെ ഭാഗധയം നിർണയിക്കുന്നതിൽ അവകാശമുള്ള ഓരോ പൗരനും : വിദ്യാഭ്യാസത്തെ നർമ്മിക്കാനും സ്വതന്ത്രമായി സംഘടിക്കാനും അവകാശമുണ്ടെന്നുള്ള സത്യം ഇവിടെ വളച്ചൊടിക്കപ്പെടുകയാണോ?
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച ചരിത്രകാരൻമാരിൽ ഒരാളായിരുന്നു എ എൽ ബാഷാം. ഭാരതത്തിന്റെ ചരിത്രത്തെ ആസ്പദമാക്കി ബാ ഷാം ഒരു പുസ്തകമെഴുതിയപ്പോൾ യാതൊരു സംശയവുമില്ലാതെ അദ്ദേഹത്തിന്റെ മനസിൽ വന്ന പേര് "ദി വണ്ടർ ദാറ്റ് വാസ് ഇന്ത്യ " എന്നതായിരുന്നു. ഭൂതകാലത്തെ അത്ഭുതങ്ങളുടെ പേരല്ല, മറിച്ച് വർത്തമാനകാലത്തും നിലക്കാതെ പെയ്യുന്ന മഹാത്ഭുതങ്ങളുടെ കലവറയാണ് ഭാരതം ബാഷാമിനെപ്പോലെയുള്ളവർക്ക് .ഏഷ്യ ഉപഭൂഖണ്ഡത്തിലെ മറ്റേത് രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാലും ഭാഷയുടെ, സാഹിത്യത്തിന്റെ, ബഹുസ്വരതകളുടെ സർവമേഖലകളിലും ഭാരത്തിന്റെ മജ്ജയും മാംസവും നമുക്ക് ഗന്ധിക്കാം. നമ്മുടെ രാജ്യത്ത് നിർത്തലാക്കിയ ഒരു ഡോക്ക്യുഫിക്ഷൻ - "ദി ആർഗ്യുമെന്റേറ്റീവ് ഇന്ത്യൻ '', അമൃത്യാ സെൻ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യയുടെ ശിരസ്സുയർത്തിയ നോബേൽ സമ്മാന ജേതാവ്.വിഭിന്നങ്ങളായ ഒരായിരം സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിട്ടാണ് അദ്ദേഹം ഇന്ത്യയെ ചിത്രീകരിച്ചത്.ഈ മഹാമാരെല്ലാം ഇന്ത്യയെ നിർവചിച്ചത് മറ്റ് മത-ജാതി രാഷ്ട്രീയ ചിന്തകളുടെ പേരിലല്ല, മറിച്ച് വൈവിധ്യങ്ങളുടെ ബഹുസ്വരതകളുടെ നിറവാർന്ന ഇന്ത്യ എന്ന പേരിലായിരുന്നു. പക്ഷേ നോക്കണം ഇത്തരത്തിലുള്ള ഒരിന്ത്യയല്ല വർത്തമാനകാലസാഹചര്യത്തിൽ. ഇന്നലെയെ ഇരുളു പോക്കുന്ന സാമൂഹിക അസമത്വങ്ങൾ ,അസഹിഷ്ണുതകൾ ഇന്ത്യയുടെ നിർവചനത്തിന്റെ ഭാഗമായിട്ടുള്ള ഒരു കാലം നമ്മുടെ ഓർമ്മകളുടെ അടരുകളിൽ ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസലർ വെടിയേറ്റ് കൊല്ലപ്പെടുന്നത് ഇന്ത്യൻ ജനത സാക്ഷ്യം വഹിച്ചത് 2017 ലാണ് - ആർ-എസ്-എസ്, സംഘപരിവാരത്തിന്റെ വാഴ്ച കാലഘട്ടത്തിലാണ് .2015 മുതലുള്ള മാധ്യമങ്ങളിൽ എം.എം കല ബുർഗി, ഗോവിന്ദ പൻസാരെ ,നരേന്ദ്രേ ധബോൽക്കർ എന്നിങ്ങനെ രാഷ്ട്ര ബോധമുള്ള ഒരു പാട് പേരുടെ നരഹത്യയാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്.ഈ നിരയിൽ അവസാനമായി നമ്മെ സങ്കടപ്പെടുത്തി ചിരിച്ചു കൊണ്ട് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ഒരു വനിതയായിരുന്നു അവരുടെ പേര് ഗൗരി ലങ്കേഷ് എന്നായിരുന്നു.
നീതിക്ക് വേണ്ടി സത്യം വളച്ചൊടിക്കാതെ സൂക്ഷിച്ചവർക്ക് അല്ലെങ്കിൽ തുറന്ന് പറഞ്ഞവർക്ക് നേരിടേണ്ടി വന്നത് നരഹത്യയായിരുന്നു., നഷ്ടപ്പെട്ടത് വിലപ്പെട്ട സ്വന്തം ജീവനും. ഈ സന്ദർഭങ്ങളിൽ എല്ലാം തന്നെ പ്രതിഷേധത്തിന്റെ കടലിരമ്പം നമ്മൾ കണ്ടത് ഭാരതത്തിലെ കലാലയങ്ങളിലാണ്. സമരം ആഹ്വാനം ചെയ്തും, തൂലിക ചലിപ്പിക്കുകയും, പാടിയും, നാടകങ്ങൾ അവതരിപ്പിച്ചും, സംവാദങ്ങൾ നടത്തിയും അസഹിഷ്ണുതക്ക് പച്ചക്കൊടി കാണിക്കുന്ന കേന്ദ്ര ഭരണത്തിന്റെ നയങ്ങളെ അവർ ശക്തമായി എതിർത്തു.
വിദ്യാഭ്യാസ സംസ്കാരം അതിന്റെ എല്ലാ വശങ്ങളിലും കച്ചവടമായി മാറുന്ന ഈ കാലഘട്ടത്തിൽ കോളേജുകളിൽ ഇടിമുറികൾ സൃഷ്ടിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ "എന്റെ ജനനമാണ് എന്റെ മരണകാരണമെന്ന് രോഹിത് വെമുല കുറച്ചു വച്ചപ്പോൾ മനസ്സിലാക്കേണ്ടത് കലാലയങ്ങളിലെ പുരോഗമന്ന വിദ്യാർത്ഥി സംഘടനകളുടെ ആവിശ്യകതയും, അതിലുപരി അവയുടെ നിലനിൽപ്പുമാണ്.ഭീമമായ ഫീസ് അത് ഒരു ജനതക്ക് വീർപ്പുമുട്ടലും , വിദ്യാഭ്യാസ നിഷേധവും ആകുന്നു. ഭരണഘടന ഉറപ്പു നൽകുന്ന രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം അനുശാസിക്കുന്ന പൗരന്മാർ നീതിന്യായ വ്യവസ്ഥയുടെ ഈ വിധിയെ ചോദ്യം ചെയ്യണം. സർവ്വകലാശാലകളിൽ രാഷ്ട്രീയം വിഷയമായി വിദ്യ അഭ്യസിക്കുന്ന ഇന്ത്യയാണ് നമ്മുടെ ഭാരതം.
അംബേദ്ക്കറെ പോലുള്ള ഒരു പാട് പേരുടെ പ്രാണൻ പതിരു പോലെ പകുത്തു നൽകി ചോര യിലെഴുതിയ ഭരണഘടനയാണ് ഇന്ത്യയുടേത് .അതിന് സാർവ്വദേശീയ സ്വത്രന്ത്യ സമരത്തിന്റെ ചരിത്രം മാത്രമേ ഉള്ളൂ. ഭരണഘടനയുടെ വളച്ചൊടിക്കൽ ഇന്ത്യയുടെ വർത്തമാനകാലത്തിൽ പതിവായ ഈ കാലഘട്ടം ,മത വർഗ്ഗീയതയുടെ കഠാര കത്തികൾക്കെതിരെ ശബ്ദമുയർത്താൻ നട്ടെല്ലുള്ള ഒരു യുവതലമുറ ഉണ്ടാകണം. അതിന് കൊടികൾ പിടിക്കണമെങ്കിൽ പിടിക്കുക തന്നെ വേണം, മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങൾ വിളിക്കണം. പ്രഖ്യാപിത ഇടത് പക്ഷമില്ലാത്ത ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിലും, കലാലായങ്ങളിലും, സ്കൂളുകളിലും, വിദ്യാർത്ഥികൾ ഉയർത്തി പിടിച്ച കൊടി അത് ഒരു പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ മഹാരാജാസ് കോളേജിൽ കുത്തേറ്റ് പിടഞ്ഞു വീണ സഖാവ് സൈമൺ ബ്രിട്ടോ ഉയർത്തിപ്പിടിച്ച രക്തതാരക ശോഭയുള്ള ശുഭ്രപതാക ആയിരുന്നു.
നരേന്ദ്ര മോദിയുടെ മടിത്തട്ടിൽ ഡൽഹി JNU, രോഹിത് വെമുല യുടെ ഹൈദരാബാദ് സെൻട്രൽ സർവ്വകലാശാല, പോണ്ടിച്ചേരി സർവ്വകലാശാല, പൂണെ FTI, രാജസ്ഥാനിലെ കലാലയങ്ങൾ, കേരളത്തി ലെ മഹാരാജാസും, ലോ കോളേജും, മറ്റ് നൂറു കണക്കിന് കലാലയങ്ങളും സ്കൂളുകളും ഉയർത്തിപ്പിടിച്ചത് ഇന്ത്യൻ ഭരണഘടന യുടെ ആപ്തവാക്യങ്ങളാണ് -സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം.
ഒരു കോളേജിന്റെ അധികൃതരുടേയോ, അതിനുമപ്പുറത്ത് അടിച്ചമർത്തുന്ന ഭരണ വർഗ്ഗത്തിന്റെ താൽപ്പര്യങ്ങൾ പക്ഷേ സംരക്ഷിക്കപ്പെടില്ല. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആദർശ്ശങ്ങളും ,മാർഗ്ഗങ്ങളും,ലക്ഷ്യങ്ങളും മറ്റൊന്നായി പറഞ്ഞാൽ രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ കാത്തുസൂക്ഷിക്കുന്നതിൽ ജാഗ്രത വേണം. ജനാധിപത്യം വാക്കുകൊണ്ടും അർത്ഥം കൊണ്ടും സമന്വയിപ്പിക്കണം' നിർമ്മാണ സമിതി ഭരണ ഘടന പാസാക്കിയ ചരിത്ര മുഹൂർത്തത്തിൽ ഡോ: അംബേദ്ക്കർ ഇങ്ങനെ പറയുകയുണ്ടായി. "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും, കുറവുകൾക്കും, നമുക്ക് പഴി പറയാൻ ഒരു സാമ്രാജ്യത്യ ശക്തി ഉണ്ടായിരുന്നു. ഇന്ന് മുതൽ അതിന് പ്രസക്തിയില്ലാതെ ആയിരിക്കുന്നു. ഇനിയങ്ങോട്ട് നമ്മുടെ കുറ്റങ്ങൾക്കും, കുറവുകൾക്കും നാം നമ്മെ തന്നെ പഴി പറയണം.
ജനാധിപത്യ ഭരണക്രമത്തിന്റെ വിജയ പരാജയങ്ങൾ ജനങ്ങളുടെ ജാഗ്രതയെ ആശ്രയിച്ചാണ് നിർണ്ണയിക്കപ്പെടുന്നത്. ബഹുസ്വരതകളുടെ മഹത്തായ ഒരു പാഠപുസ്തകമാണ് നമ്മുടെ ഭാരതം. അതിന്റെ എല്ലാ വരികളിലെയും അർത്ഥം എല്ലാ ഭാരതീയനും ഒന്നാണ്. അസ്വസ്ഥ ജനകമായ സാഹചര്യങ്ങളിൽ നിന്ന് പഠിച്ച് പുരോഗമന ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ നിലനിർത്താൻ അതിന് വേണ്ട പരിവർത്തനങ്ങൾ സംഘടനാപരമായി, പ്രത്യയ ശാസ്ത്ര പരമായി ചെയ്യാൻ ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ കാത്തുസൂക്ഷിക്കണം വളച്ചൊടിക്കപ്പെടാതെ . മത - ജാതി രാഷ്ട്രീയ ചിന്തകൾക്കതീതമായി ഇന്ത്യയെ ചിത്രീകരിച്ചവരെല്ലാം രാഷ്ട്ര ബോധമുള്ള വിദ്യാർത്ഥികളായിരുന്നു.
ലേഖകൻ: അക്ഷയ് അശോകൻ

Comments
Post a Comment