Posts

എന്റെ കലാലയം

Image
PHOTO COURTESY: KIRAN JOSE K         ഇ തൊരുയാത്രയാണ് നൂറ്റാണ്ടിന്റെ നിറവനുഭവപ്പെടുന്ന സഫലത. ഈ വിദ്യാലയം നമ്മുടെതാണ്. ഓര്‍മ്മകളുടെ സ്വപ്നങ്ങളുടെ, അനുഭവങ്ങളുടെ മുത്തുകള്‍ ചിതറിക്കിടക്കുന്ന സ്വര്‍ഗ്ഗഭൂമി. തിന്മയുടെ പുഷ്പങ്ങള്‍ ദുര്‍ഗന്ധം പരത്തുന്ന വര്‍ത്തമാനകാലത്ത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും സംഗീതം വേണം അതിനായി എന്നെന്നേക്കുമായി ഈ കലാലയം  അറിവിന്റെ കൈത്തിരി കെടാതെ സൂക്ഷിക്കുന്നു താരകപ്രഭയാര്‍ന്ന ഈ സന്ദര്‍ഭത്തെ അവിസ്മരണീയമാകുന്ന ഒരു  ചരിത്രരേഖ യാഥാര്‍ത്ഥ്യമാക്കാന്‍ സഹകരിച്ച ധാരാളം വിദ്യാര്‍ത്ഥികളുണ്ട്.  നമ്മുടെ പ്രതീക്ഷകളോടും. ആഗ്രഹങ്ങളോടും. പൂര്‍ണ്ണമായി നീതി പുലര്‍ത്തുവാന്‍ സാധിച്ചിട്ടില്ല എന്ന ബോധ്യമുണ്ട് പോരായ്മകള്‍ക്കിടയിലും കടമകള്‍ നിറവേറ്റി എന്ന വിശ്വാസം ഒരു തണല്‍ മരം പോലെ കൂടെയുണ്ട്. നമുക്കെല്ലാവര്‍ക്കും കാത്തുവയാക്കാനുതകുന്ന സ്‌നേഹത്തിന്റെയും, ജ്ഞാനത്തിന്റെയും ഹൃദയത്തുടിപ്പുകള്‍ ഇതോടൊപ്പം ചേര്‍ത്തുവയ്ക്കുന്നു.                   ...

വിദ്യാഭ്യാസം ഒഴിഞ്ഞ കുടത്തിൽ വെള്ളം നിറയ്ക്കൽ ആകുമ്പോൾ

Image
മാ നവവികാസത്തിന് ഏറ്റവും അനിവാര്യം ആണ്‌ വിദ്യാഭ്യാസം. ഒരുവന്റെ വികസനത്തിന് വേണ്ടതെല്ലാം നൽകാൻ വിദ്യാഭ്യാസത്തിന് കഴിയുന്നു. നല്ല മനുഷ്യരെ വാർത്തെടുക്കാൻ കാര്യക്ഷമമായ വിദ്യാഭ്യാസ സമ്പ്രദായം വളരെയധികം സഹായകരമാകും. പ്രാചീന കാലത്തിലുള്ള വിദ്യാഭ്യാസം വളരെയധികം അർത്ഥവത്തായിരുന്നു. അർത്ഥിക്കുന്നവനാണ് വിദ്യാർത്ഥി. ഈ തരത്തിലുള്ള അറിവ് ലഭിക്കാൻ പണ്ട് കാലത്തിലുള്ള ഗുരുകുല വിദ്യാഭ്യാസം സഹായകരമാകും. ഇത്തരത്തിൽ ഉള്ള പഠനം ഏത് പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാൻ സഹായിക്കും. എന്നാൽ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഇതിൽ നിന്നും വളരെയധികം മാറിയിരിക്കുന്നു. വളർന്നുകൊണ്ടിരിക്കുന്ന നൂതനസാങ്കേതികവിദ്യ ഒരുതരത്തിൽ ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെ സ്വാധീനിച്ചിരുന്നു. ഇന്നത്തെ വിദ്യാർഥികളുടെ ചിന്തകൾ വെറും പുസ്തകങ്ങളിൽ മാത്രം ഒതുങ്ങിക്കൂടുന്നു. അവർക്ക് പ്രായോഗികമായി ചിന്തിക്കാൻ കഴിയാതായിരിക്കുന്നു. അവർ തികച്ചും പുസ്തകപ്പുഴുക്കൾ ആയി മാറുന്നു. അവർ പുറംലോകം കാണാതെ വളർന്നുവരുന്നു. എന്നിരുന്നാലും എല്ലാ തരത്തിലുള്ള സംശയങ്ങളേയും ദൂരീകരിക്കാൻ ഇന്നത്തെ വിദ്യാഭ്യാസ രീതിക്ക് ആകുന്നു. ഗുരുക്കന്മാരായിട്ടുള്ള വിന...

ഇനിയുമുയരും മുദ്രാവാക്യങ്ങള്‍

Image
         'ലോ കം മാറ്റിവയ്ക്കാന്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം' നെല്‍സണ്‍ മണ്ടേലയുടെ വാക്കുകളാണിവ. ശരിയാണ്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ. നല്ലൊരു ഭാവിയാണ് ഈ ലോകം സ്വപ്നംകാണുന്നതെങ്കില്‍ വിദ്യാഭ്യാസം അനിവാര്യമാണ്. ഈ ലോകത്തെ നല്ലരീതിയില്‍ നയിക്കാനും മാറ്റങ്ങള്‍ വരുത്താനും തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥിസമൂഹത്തിനുകഴിയും. ഇതിനൊക്കെ അടിത്തറപാകുന്നത് വിദ്യാര്‍ത്ഥിസംഘടനകള്‍തന്നെയാണെന്ന് യാതൊരുവിധ സന്ദേഹവുമില്ലാതെ തന്നെ പറയാന്‍ കഴിയും. വിദ്യാര്‍ത്ഥിസംഘടനകള്‍ ഒരു ഉജ്ജ്വലകൂട്ടായ്മയാണ്. സ്‌നേഹവും സാഹോദര്യവും സൗഹൃദവും ഉത്തരവാദിത്വങ്ങളും ഒത്തുചേര്‍ന്ന ഒരു കൂട്ടായ്മ. ആശയങ്ങള്‍ പങ്കുവയ്ക്കാനും പ്രതിഷേധജ്വാലകള്‍ തീര്‍ക്കാനും തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഈ വിദ്യാര്‍ത്ഥിസംഘടനകള്‍ക്കു കഴിയും എന്നതും വിസ്മരിച്ചുകൂടാ.         വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നു കേള്‍ക്കുമ്പോള്‍ കലാലയങ്ങളിലെ സമരമുഖങ്ങളും പ്രതിഷേധജ്വാലകളും  തന്നെയായിരിക്കും ഓര്...

വിദ്യാഭ്യാസം, മൂല്യാവബോധത്തിന്റെ മുഖവുര

Image
            വി ദ്യാഭ്യാസം,  വ്യക്തിവികാസത്തിന്റെ വഴികാട്ടി. ഒരു വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍  വിദ്യാഭ്യാസത്തിന്റെ പങ്ക്  നിസ്തുലമാണ്  ഒരു വ്യക്തിയിലെ മുല്യങ്ങളും കഴിവുകളും പരിപോഷിപ്പിക്കാനും സാമൂഹ്യവളര്‍ച്ചയ്ക്കുതകും വിധം പ്രയോജനപ്പെടുത്താനും സാധിക്കുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്ന് നിസ്സംശയം ഉറപ്പിച്ചു പറയാം. ആര്‍ഷഭാരതപൈതൃകം തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നുണ്ട്. വിദ്യ ആര്‍ജിക്കുക എന്നത് വളരെ മഹത്തായ ഒരു കാര്യമായി പൗരാണിക കാലംമുതലേ കണ്ടിരുന്നു.         ഒരു വ്യക്തിയില്‍ രൂഢമൂലമായ കഴിവുകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സ്വഭാവരൂപവത്കരണത്തിനും മൂല്യബോധത്തിലേക്കും സാമൂഹികാവബോധത്തിലേക്കും വ്യക്തിയെ വളര്‍ത്താനും മഹനീയാശയങ്ങളുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് ചെറുതല്ല. 'ഒരു സ്‌കൂള്‍ തുറക്കുന്നതാരാണോ അയാള്‍ ഒരു ജയില്‍ അടയ്ക്കുകയാണ്' എന്ന വിക്ടര്‍ഹ്യൂഗോയുടെ വാക്കുകള്‍ വിദ്യാഭ്യാസം...

ക്യാമ്പസ് രാഷ്ട്രീയം

Image
വാ യ്മൂടിക്കെട്ടുതിലും എനിക്കിഷ്ടം ഷെല്ലിയുടെ കവിതകള്‍ ഉറക്കെ പാടാനാണ്. അതില്‍ അഗ്നിയുണ്ട്, ക്ലാസ്മുറികളെ മാത്രമല്ല ജീവിതം തന്നെ  ജ്വലിപ്പിക്കുന്ന  അഗ്നി. വിദ്യാഭ്യാസസ്ഥാപനങ്ങില്‍ രാഷ്ട്രീയം പാടില്ലെന്ന  ഹൈക്കോടതിവിധി കേട്ടപ്പോൾ  കാലഹരണപെട്ട  മഹാകവി ഷെല്ലിയെയാണ് ഓര്‍മ്മവന്ന ത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങില്‍ ചിലപ്പോഴൊക്കെ മുല്യച്യുതി സംഭവിച്ചിട്ടുണ്ടെങ്കിലും കലാലയങ്ങള്‍ക്ക് സംഘടനാസ്വാതന്ത്രം നിഷേധിക്കുന്നത് ഗുരുതര പ്രവണതകള്‍ തലപൊക്കുതിനും ശക്തിപ്പെടുതിനും  വഴിയൊരുക്കുമെന്ന  കാര്യത്തില്‍ സംശയമില്ല. വിദ്യാഭ്യാസമേഖലയില്‍ ശക്തിപ്രാപിച്ചുവരുന്ന   സ്വകാര്യവത്കരണ പ്രവര്‍ത്തനങ്ങളേയും അതിന് നേതൃത്വംകൊടുക്കുന്ന  സ്ഥാപിത താത്പര്യങ്ങളേയും എതിര്‍ത്ത് തോല്‍പിച്ച് സാമൂഹിക നീതി നിലനിര്‍ത്തുതിനുള്ള ചാലകശക്തിയാവേണ്ട ഉത്തരവാദിത്വം വിദ്യാത്ഥിപ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന  കാര്യം  ബഹുമാനപ്പെട്ട  നീതിപീഠം മറുന്ന്  പോയെന്ന്  തോന്നുന്നു .         പഠിക്കുന്ന  സാഹിത്യചരിത്രത്തോട് പോലും നീതിപുലര്‍ത്താനാവ...

What does the snake have to speak about? Rather god or evil

Image
S nakes are elongated, legless, carnivorous flexible reptiles of the suborder Serpents, More than 20 families are currently recognized, comprising about 520 genera and about 2,900 species of snakes. Of these, 375 are venomous. Snakes are found throughout the world except Antarctica, Iceland, Ireland, Greenland and New Zealand. Most snakes are found in tropical regions. Snakes are found in many habitats including in the water, forests, deserts and prairies. Sea snakes are widespread throughout the Indian and Pacific Oceans. Snakes consume a variety of items including termites, rodents, birds, frogs, small deer and other reptiles. Snakes eat their prey whole and are able to consume prey three times larger than the diameter of their head because their lower jaw can separate from the upper jaw. To keep prey from escaping, snakes have rear-facing teeth that hold their prey in their mouths. Venomous snakes inject their prey with venom, while constrictors squeeze their prey. They do not...

വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ കാലികപ്രസക്തി

Image
ഇ ന്ത്യയിലെ ജനങ്ങളായ നാം എന്ന വാചകത്തോടെയാണു നമ്മുടെ ഭരണ ഘടന തുടങ്ങുന്നത്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് ,മതേതര-ജനാധിപത്യ റിപ്പബ്ലിക്ക് ആയി കെട്ടിപടുക്കുകയും എല്ലാ പൗരൻമാർക്കും സമത്വവും, നീതിയും ലഭ്യമാക്കുകയും സാഹോദര്യം വളർത്തുകയുമാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് 'ഭരണഘടന അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. പതിനെട്ട് വയസ്സ് പൂർത്തിയായ ഏതൊരു പൗരനും മറ്റ് അയോഗ്യതകളില്ലാത്തപക്ഷം വോട്ടറായി രജിസ്റ്റർ ചെയ്യാൻ അവകാശമുണ്ടെന്ന് ഭരണഘടനയിൽ പറയുന്നു. ഈ അവകാശത്തെ നിരർത്ഥമാക്കിയ ഒരു സുപ്രധാന വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്നത് മൂന്നാം കണ്ണ് തുറന്ന് നമ്മൾ നോക്കി കാണേണ്ട കാര്യമാണ്. നമ്മൾ ധരിക്കുന്ന വസ്ത്രത്തിൽ പോലും രാഷ്ട്രീയം ഉണ്ടെന്ന് നമ്മെ പഠിപ്പിച്ച വ്യകതിയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് - മഹാത്മാവ്.കോ.ടതി മുറികളിൽ സുപ്രധാന വിധി ചട്ടങ്ങൾ ഉണ്ടാകുന്നത് ഈ മഹാത്മാവിന്റെ ചിത്രത്തെ സാക്ഷ്യപ്പെടുത്തിയാണ് എന്ന് മനസിലാകുന്ന നാം തിരിച്ചറിയേണ്ടത് ഈ വിധിയിലെ വിരോധാഭാസത്തെയാണ് .ഭരണ വർഗ ഗ ത്തിന..്റെ രാഷ്ട്രീയം ആണ് വിദ്യാഭാസം എന്നാണ് മാർക്സവിദ്യാഭാസത്തെ  നിർവചിച്ചത്. ...